2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

നീരദപാളികള്‍

അംബര വാതില്‍ പാതി തുറക്കെ 
ഇന്ദീവരമായ് നീ നില്‍പ്പൂ
കത്തിയെര്ഞ്ഞൊരു താരകമിന്ന്
അഗ്നികമായി ജനിച്ചെങ്കില്‍ 
                                                                                          
അന്ജനമെഴുതിയ മിഴിയാല്‍ ഞാന്‍ നിന്‍      
രഥവേഗങ്ങള്‍  തേടുമ്പോള്‍ 
എങ്ങോ പോയ്‌ നീ മറയുന്നൂ 
നമ്രശിരസ്കിതയാവുന്നൂ ഞാന്‍ 

പെയ്തു കൊഴിഞ്ഞൊരു വെണ്മണിമുത്തുകള്‍
ഓര്‍മയിലിന്നും തെളിയുമ്പോള്‍ 
നിരാതിയാമൊരു   നീരദ പാളിയായ്
അലയുന്നൂ ഞാനലയുന്നൂ.           

1 അഭിപ്രായം: