2009, ജൂൺ 20, ശനിയാഴ്‌ച

മണല്‍ത്തരികളോട്

എതു പൊന്‍തൂവല്‍
ചിറകിലേറ്റും കിളിയും
പൊഴിക്കുമവയൊരുനാള്.
ഏതു വന്‍മരവും
പൊഴിക്കുമാകാശ-
മാദ്യമായ്‌
കാണുവാനങ്കുരിച്ച
പത്രങ്ങള്‍ .
എതു പകലും
ചുവക്കും
പിന്നെ ഇരുളും
അതുപോലേതു
കൂരിരുട്ടും
തെളിയുമൊരുനാള്.
എതു മണല്‍ത്തരിയും
കടന്നുചെല്ലാം
ചിപ്പിക്കുള്ളില്‍
പവിഴമായ്ത്തീരാം
കാത്തിരിക്കുക
പവിഴമായ്ത്തീരുക
മണല്ത്തരികളെ.

11 അഭിപ്രായങ്ങൾ:

 1. കാത്തിരിക്കാം.പവിഴമായാലോ

  മറുപടിഇല്ലാതാക്കൂ
 2. എതു മണല്‍ത്തരിയും
  കടന്നുചെല്ലാം
  ചിപ്പിക്കുള്ളില്‍
  പവിഴമായ്ത്തീരാം
  കാത്തിരിക്കുക
  പവിഴമായ്ത്തീരുക
  മണല്ത്തരികളെ.

  കാത്തിരിപ്പാണ്‌ ഞാനും, നല്ല കവിതകളെഴുതാന്‍.

  മറുപടിഇല്ലാതാക്കൂ
 3. പാഴ്മുളന്തണ്ടുകളെ ഓടക്കുഴലാക്കുന്ന,
  മണൽ‌ത്തരികളെ പവിഴമാക്കുന്ന,
  ഭാവനയുടെ കനലുകളെ കവിതകളാക്കുന്ന
  നാളെക്കായി കാത്തിരിക്കാം.

  മറുപടിഇല്ലാതാക്കൂ
 4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 5. ചിപ്പിയെ മണല്‍ത്തരി കുത്തുമ്പോള്‍ ഉണ്ടാകുന്ന
  നോവിന്റെ വിലയാണ് മുത്ത്‌......
  ...............................
  നല്ല നോവുകള്‍ക്കായി കാത്തിരിക്കാം..........

  മറുപടിഇല്ലാതാക്കൂ
 6. മനോഹരം. വായിച്ചു സന്തോഷം തോന്നി.

  മറുപടിഇല്ലാതാക്കൂ