2009, മേയ് 8, വെള്ളിയാഴ്‌ച

അകലം

പ്രണയത്തിനകല-
മിരുമിഴി ദൂരം
സൗഹൃദത്തിനു
മൗനം.
ഊന്നുവടിക്കു
വീഴ്ച
വേദനയ്ക്കും
ചിരിക്കും
ഒരു കൈത്താങ്ങ്‌
ഇരുട്ടിനും
വെളിച്ചത്തിനും
ഒരുകണ്‍്ചിമിഴ്
കിളിക്കുഞ്ഞിനും
ആകാശത്തിനും
ഇരുചിറക്
വിത്തിനും
ചെടിക്കുമൊരു
വര്‍ഷബിന്ദു
വിടരുമാമ്പലിനു
നിലാവ്
താമരയ്ക്കു
അരുണോദയം
ഇരുമ്പഴികള്‍ക്കകലം
തറയില്‍
തണുത്തു ഉറഞ്ഞിരിക്കുമൊരു
കത്തി

13 അഭിപ്രായങ്ങൾ:

 1. എല്ലാം ശരി തന്നെ.

  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 2. നന്നായിട്ടുണ്ട് കവിത...

  "...തമാരയ്ക്ക്
  അരുണോദയം.."

  താമര എന്നാണൊ ഇവിടെ ഉദ്ധേശിച്ചത്..?

  മറുപടിഇല്ലാതാക്കൂ
 3. വിതക്കും
  കവിതക്കുമിടയിൽ
  പ്രതീക്ഷ
  ജീവിതത്തിനും
  മരണത്തിനുമിടയിൽ
  പ്രണയം.
  പോസ്റ്റിനും
  കമന്റിനുമിടയിൽ
  മൌസ്ക്ലിക്ക്
  ഈ കൃതിക്കും
  എനിക്കുമിടയിൽ...
  അകലമേയില്ല.

  മറുപടിഇല്ലാതാക്കൂ
 4. നന്നായിരിക്കുന്നുട്ടോ... ലളിതം.. സുന്ദരം

  മറുപടിഇല്ലാതാക്കൂ
 5. അകലം നന്നായിട്ടുണ്ട്...
  വരികള്‍ മുകളില്‍ പറഞ്ഞപോലെ “ലളിതം.. സുന്ദരം“

  മറുപടിഇല്ലാതാക്കൂ
 6. കൊള്ളാം, നന്നായിട്ടുണ്ട്
  :)

  മറുപടിഇല്ലാതാക്കൂ