2009, മേയ് 4, തിങ്കളാഴ്‌ച

പ്രണയമൊരോര്‍മ

വിഷു വരെ മാത്രം
വിടര്‍ന്നുനില്‍ക്കും
കണിക്കൊന്നപോല്‍
ആകാശമറിയാതൊളിച്ച
മയില്‍പ്പീലി
തുണ്ടുപോല്
മഷിതണ്ടാല്‍
മായ്ക്കും മുമ്പെ
ചിറകടിച്ച
ശലഭങ്ങള്‍ പോല്‍
കൈ പിടിച്ചെന്നും
കൂടെ നടത്തിയ
അച്ഛനെപോല്
പ്രണയവും
എനിക്കിന്നോരോര്‍മ

11 അഭിപ്രായങ്ങൾ:

  1. വിഷുവങ്ങളുടെ ആവർത്തനങ്ങളിൽ,വ്യത്യസ്ത ആവൃത്തികളിലാവാമെങ്കിലും കണിക്കൊന്നകൾ പൂക്കുകതന്നെ ചെയ്യും.

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. പ്രണയമോരോര്‍മ്മ മാത്രമായിരുന്നിട്ടുമെന്തിനു നീ
    നനഞ്ഞ ഹൃദയം ചേര്‍ത്ത് പിടിച്ച്
    നിശബ്ദമായി മിഴി നനയാതെ നോക്കുന്നു..?!

    വേര്‍ഡ്‌ വെരിഫിക്കാഷന്‍ എടുത്തു കളഞ്ഞൂടെ..?

    മറുപടിഇല്ലാതാക്കൂ
  4. ഓര്‍മിക്കാന്‍ എങ്കിലും ഒരു പ്രണയം നല്ലതാണു.

    മറുപടിഇല്ലാതാക്കൂ
  5. പ്രണയത്തിന് കാലത്തിന്റെ ലിമിറ്റ് വെയ്ക്കാതിരിക്കുന്നതാണ് നല്ലത്... അല്ലേ?

    :)

    മറുപടിഇല്ലാതാക്കൂ
  6. പ്രണയമൊരോര്‍മ
    ആകാശമറിയാതൊളിച്ച
    മയില്‍പ്പീലി
    തുണ്ടുപോല്‍

    മറുപടിഇല്ലാതാക്കൂ
  7. കണികൊന്നകള്‍ എന്നും ഒരു നൊസ്റ്റാള്‍ജിയ ആണ്. അതുപോലെ തന്നെ വിടര്‍ന്നു കൊഴിഞ്ഞ പ്രണയവും..നല്ല ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിക്കാറുണ്ട്.. മിക്കപ്പോഴും...ലളിതവും സുന്ദരവുമായ കവിതകള്‍...

    മറുപടിഇല്ലാതാക്കൂ