2010, ജൂലൈ 17, ശനിയാഴ്‌ച

ചില്ലു പാത്രത്തിലെ മീനുകള്‍

ചില്ലു പാത്രത്തിലെ മീനുകള്‍
അവയുടെ വര്‍ണങ്ങളാല്‍
ആരെയും കൊതിപ്പിക്കും

സ്ഫടിക പാത്രത്തിനുള്ളില്‍
അവയ്ക്ക് വേണ്ടതെന്തെന്ന്
നിശ്ചയിക്കപ്പെട്ടിരിക്കും .

പുഴയിലെ വെള്ളാരം കല്ലുകളും
കടലിന്നാഴങ്ങളുടെ
നിഗൂഡതകളും
ഓര്‍മ്മകള്‍ പോലെ
അവിടിവിടെയായി
ചിതറിക്കിടക്കുന്നുണ്ടാവും

പരസ്പരം തൊട്ടുരുമ്മി
നില്‍ക്കുന്ന രണ്ടു ചില്ലു
പാത്രങ്ങളിലാനെന്നു
മീനുകളോര്‍ത്തിട്ടേ ഉണ്ടാവില്ല 

ഒരുനാള്‍
കാഴ്ച്ചക്കാരനെപ്പോലെ
പല നാള്‍ നിന്നൊരാള്‍
വിലപറഞ്ഞുറപ്പിക്കും

അതുവരെ വേണ്ടത് നല്‍കി
വളര്‍ത്തിയയാള്‍, കൈവലയില്‍
കോരിയെടുത്ത്
മറ്റൊരു ചില്ലു പാത്രത്തിന്‍റെ
വിശാലതയിലേക്കെന്നു കരുതി
കൈമാറുമ്പോള്‍
ചില്ലു പാത്രം
നനുത്ത ചുണ്ടുകള്‍ കൊണ്ട്
തകര്‍ക്കാന്‍ ഇവിടെ ഒരു മീന്‍
പാടുപെടുന്നുണ്ടാവും.

അപ്പോഴും കാഴ്ചക്കാര്‍
അവിടെത്തന്നെയുണ്ടാകും
ആശ്ചര്യമകലാതെ.

12 അഭിപ്രായങ്ങൾ:

  1. തേങ്ങ എന്റെ വക ആകട്ടെ ...........
    ടോ.....................

    മറുപടിഇല്ലാതാക്കൂ
  2. ഇങ്ങനെ വായിച്ചാല്‍ മനസ്സിലാവണ വരികള്‍ എഴുതിയതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. വര്‍ണ്ണലോകത്തിനുള്ളിലെ
    ബന്ധനത്തിന്‍െറ നിസ്സഹായത.
    ആരറിയാന്‍ ?
    ആരുകാണാന്‍ ?

    മറുപടിഇല്ലാതാക്കൂ
  4. നന്നായിരിക്കുന്നു... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. പരസ്പരം തൊട്ടുരുമ്മി
    നില്‍ക്കുന്ന രണ്ടു ചില്ലു
    പാത്രങ്ങളിലാനെന്നു
    മീനുകളോര്‍ത്തിട്ടേ ഉണ്ടാവില്ല

    മനോഹരം

    മറുപടിഇല്ലാതാക്കൂ
  6. നല്ല കവിതകളാണു രഘുനാഥ്.. സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  7. ചില്ലുപാത്രം ലോകമാക്കാന്‍ വിധിക്കപ്പെട്ട മീനുകള്‍. നല്ല കവിത. ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ