2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

വനയാത്ര

വനാന്തരേ കാണ്മു
വന്യമാം കാഴ്ചകള്‍.
ഹിംസ്ര ജന്തുക്കള-
ടരാടുന്നു കേവലം
ജന്മസിദ്ധമാം
പ്രേരണയില്‍.

അക്കാട്ടിലന്നേരം
ചെറ്റു മുമ്പെപ്പഴോ
പെറ്റുവീണ കുഞ്ഞിന്‍ ചുറ്റും
കരിവീരന്മാര്‍ കാവല്‍ 
കരിമ്പാറക്കെട്ടുകള്‍ പോലെ

കാടറിഞ്ഞവര്‍ കാട്ടിലെ
പുല്‍ക്കൊടി തുമ്പറിഞ്ഞവര്‍
യാത്രയായ് മെല്ലെ
സുരക്ഷിതം വനം നോക്കി.

രണ്ടറ്റവും മുട്ടാതനന്തമായ് നീളും
ജീവിതപ്പെരുവഴികണ്ടന്തിച്ചു
നില്‍ക്കും സഹ്യപുത്രനെക്കാക്കുവാന്‍
കഴിഞ്ഞില്ല ഗജവീരന്മാര്‍ 
ജീവനെത്തന്നെ ബലി നല്കിലും.

എത്രകാലം മുന്‍പേ മാനവനുപെക്ഷിച്ചു
പോയവഴികള്‍ തുടരുന്നു  ജീവികള്‍
വന്യമാം കാനനം തന്നിലായ്‌
വസിക്കുന്നതെങ്കിലും.

(മാതൃഭൂമി പത്രവാര്‍ത്ത: ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ
ഏഴു ആനകള്‍ ചരക്കു തീവണ്ടി ഇടിച്ചു ചരിഞ്ഞു.)

5 അഭിപ്രായങ്ങൾ:

  1. എത്രകാലം മുന്‍പേ മാനവനുപെക്ഷിച്ചു
    പോയവഴികള്‍ തുടരുന്നു ജീവികള്‍
    വന്യമാം കാനനം തന്നിലായ്‌
    വസിക്കുന്നതെങ്കിലും....!

    മറുപടിഇല്ലാതാക്കൂ
  2. ഉവ്വ്. വായിച്ചു വളരെ വേദന തോന്നിയിരുന്നു. ഇപ്പോൾ അതൊന്നുകൂടെ ഉണരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ഫോളോ ചെയ്യാനുള്ള സൌകര്യം ഇടാത്തതെന്താ? പോസ്റ്റ് വരുമ്പോൾ അറിയാതെ പോകുമല്ലോ.

    മറുപടിഇല്ലാതാക്കൂ
  4. ശരിയാണ്‌ ..മനുഷ്യനെക്കാൾ എത്രയോ മേലെയാണ്‌ മൃഗങ്ങൾ..... !

    മറുപടിഇല്ലാതാക്കൂ