2009, മേയ് 26, ചൊവ്വാഴ്ച

അറിഞ്ഞിരുന്നില്ലെങ്കില്‍

ഭംഗിയുള്ള കൂട്
സ്വര്‍ണം കൊണ്ടുള്ളത് .
കിടക്കാന്‍
പട്ടുമെത്ത .
പാലും പഴവുമായി
പരിചാരകര്‍ .
ഇനിയെന്ത് വേണം?
പുറത്തൊരു
ആകാശമുണ്ടെന്നു
അറിഞ്ഞിരുന്നില്ലെങ്കില്‍...............

12 അഭിപ്രായങ്ങൾ:

 1. വൈകിട്ട് രണ്ട് പെഗ്ഗ് കൂടി കിട്ടിയാല്‍ കൊള്ളാമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 2. തിരിച്ചറിവുണ്ടാകുന്നത് വരെ
  മനുഷ്യന്‍ വലിയവനായിരിക്കും..
  പിന്നെയറിയും.....
  പുഴു പോലുമല്ലെന്ന്...

  മറുപടിഇല്ലാതാക്കൂ
 3. അറിവാണ് നമ്മെ പരിമിതികളില്‍ നിന്നും അനന്തതയിലേക്കു പറന്നുയരാന്‍ പ്രേരിപ്പിക്കുന്നത്. ഒരു പക്ഷേ മറ്റൊന്നിനേക്കുറിച്ചുള്ള അറിവാണ് ഇപ്പൊഴത്തെ അവസ്ഥയെക്കുറിച്ച് നമ്മെ ദുഃഖിപ്പിക്കുന്നതു. ഇതൊക്കെയാണെങ്കിലും ‘ബന്ധനം ബന്ധനം തന്നെ പാരില്‍ !’

  നല്ല വരികള്‍ നീരജ. ഇപ്പോഴാണ് കണ്ടത്. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. സംഗതി കൊള്ളാം ആകാശകൊള്ളക്കാരെ പേടിച്ചോ?!

  മറുപടിഇല്ലാതാക്കൂ
 5. നീലാകശതിനും ശൂന്യാകാശതിനും അപ്പുറവും ..
  അന്തമില്ലാത്ത ആകാശങ്ങള്‍ ഇനിയും പലതും ഉണ്ടെന്നരിയുന്ന കിളികള്‍ക്ക് ഈ അന്ജത അനുഗ്രഹമാലല്ലോ

  മറുപടിഇല്ലാതാക്കൂ
 6. ***
  o v വിജയന്റെ ഒരു കാർട്ടൂണിൽ
  ഒരു കിളി ലോകം മുഴുവൻ അഴികൾക്കുള്ളിലാണെന്നു തെറ്റിദ്ധരിക്കുന്നുണ്ട്..

  മറുപടിഇല്ലാതാക്കൂ