2009, മേയ് 13, ബുധനാഴ്‌ച

പ്രതീക്ഷ

ചാരടി
കട്ടില്‍
ഇരിപ്പിടങ്ങള്‍
എല്ലാം
പഴമയില്‍
പൊതിഞ്ഞ
അയലത്തെ
പുതിയ
വീട് കണ്ടു
മുത്തശ്ശി
വൃദ്ധ സദനത്തിലെ
ജാലകങ്ങള്‍
പ്രതീക്ഷയോടെ
തുറന്നിട്ടു.

15 അഭിപ്രായങ്ങൾ:

 1. സ്വന്തമായി പുതിയതൊന്നുംപ്രതീക്ഷിക്കാന്‍ ബാക്കി ഇല്ലാത്ത വാര്‍ധക്യത്തിന്റെ നിസ്സഹായത മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 2. എനിക്ക് അവതരണമാ ഇഷ്ടപ്പെട്ടത്,
  ഒരോ വാക്കും ഒരോ വരികള്‍

  മറുപടിഇല്ലാതാക്കൂ
 3. ഉള്ളില്‍ നോവ്‌ പടര്‍ത്തുന്ന കുഞ്ഞു വരികളില്‍ ഒരുപാട്‌ പറഞ്ഞിരിക്കുന്നു...

  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 4. paavam muthassi.....oru cheriya nombaram manassil padarthiya kavitha.....anaadhamaakunna vaardhakyangal varddichu varunnu............

  മറുപടിഇല്ലാതാക്കൂ
 5. വരിയുടച്ച് മനസ്സുടച്ച്‌........കൊള്ളാം!

  മറുപടിഇല്ലാതാക്കൂ
 6. മുത്തശ്ശി മനസ്സ് കൊണ്ട് ഒരു മടക്കയാത്രയില്‍ ആവും ........
  നന്നായി.

  മറുപടിഇല്ലാതാക്കൂ
 7. ചിന്തിപ്പിക്കുന്ന വരികള്‍, വേദനിപ്പിക്കുന്ന വരികള്‍ ചിലരെയെങ്കിലും ലജ്ജിപ്പിക്കുന്ന വരികള്‍

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. പ്രതീക്ഷകള്‍ ...
  പ്രായതിനതീതം.....!!

  മറുപടിഇല്ലാതാക്കൂ