2009, മേയ് 7, വ്യാഴാഴ്‌ച

അറിയാത്തത്

കണ്ടാല്‍ ആരും
പറയാതിരിക്കില്ല
എത്ര മനോഹരമെന്നു
നിറയെ പൂക്കള്‍
തളിര്‍ത്ത ഇലകള്‍ .
ഇന്നലെ
മാറ്റി കുഴിച്ചിടുമ്പോള്‍
വേരുകളാകെ
നഷ്ടപ്പെട്ടത്‌
ആരും അറിഞ്ഞിട്ടില്ല .

13 അഭിപ്രായങ്ങൾ:

 1. ബിംബങ്ങള്‍ അധികം ഉപയോകിച്ചിട്ടില്ല. ഇനി പറയൂ

  മറുപടിഇല്ലാതാക്കൂ
 2. Who cares the roots? Still flowers, green but aneemic leaves. Yes then still its beautiful. Short but sweet poem

  മറുപടിഇല്ലാതാക്കൂ
 3. മണ്ണറിയാതെ,മനസ്സറിയാതെ,ഒരു വേരും നഷ്ടപ്പെട്ട ചരിത്രമില്ല.
  അറിയുന്നില്ലെന്ന് വിശ്വസിക്കാം,വിശ്വസിപ്പിക്കാം-വേണമെങ്കിൽ.

  മറുപടിഇല്ലാതാക്കൂ
 4. ഹൈടെക് കാലമല്ലേ, ഒരു വയർലെസ്സ് ഡിവൈസ്കൊണ്ട് പരിഹരിക്കാവുന്നതേ ഉള്ളൂ....

  നല്ല ചിന്തയാ കെട്ടോ...

  മറുപടിഇല്ലാതാക്കൂ
 5. മുറിഞ്ഞ വേരുകൾ ബാക്കിയാക്കിയ പൊള്ളുന്ന നൊമ്പരം ആരും അറിഞ്ഞിരിക്കില്ല

  നല്ല വരികൾ

  മറുപടിഇല്ലാതാക്കൂ
 6. വേരുകള്‍ നഷ്ടപെട്ടാല്‍ ഭംഗി ക്ക് ആയുസ്സ്‌ കുറയുമായിരിക്കും..

  മറുപടിഇല്ലാതാക്കൂ