2009, മേയ് 5, ചൊവ്വാഴ്ച

പറയാതെ

കുനുകുനെ
പെയ്യുന്ന മഴയില്‍
മുറ്റത്തെ മണ്‍കൂനയില്‍ നിന്നു
ആകാശത്തേക്ക്
ഈയ്യലുകള്‍
തുരു തുരാ
പറന്നുയരും
ഞാനവയെ
നോക്കിയിരിക്കും
എന്റെ സ്വപ്നങ്ങളെപ്പോലെ!
അപ്പോള്‍
അച്ചനുമമ്മയും
ഉണങ്ങിയ ഓലചിന്തുകള്
കൂട്ടിയിട്ട് കത്തിക്കും
ഈയ്യലുകള്‍ കൂട്ടമായി
ആത്മാഹുതി ചെയ്യുമ്പോള്‍
ഞാന്‍ പറയില്ല
അതിലെന്റെ സ്വപ്നങ്ങളുണ്ടെന്നു ................

16 അഭിപ്രായങ്ങൾ:

 1. മൂന്നേമുക്കാൽ നാഴിക മാത്രം ജീവിക്കുന്ന സ്വപ്നങ്ങൾ....
  സാരമില്ലെന്നേ,അഗ്നിയിൽ കരിയുന്നവയല്ല സ്വപ്നങ്ങൾ.
  നന്നായിട്ടുണ്ട്.അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക.

  മറുപടിഇല്ലാതാക്കൂ
 2. നല്ല കവിതകള്‍,ഇനിയുമെഴുതുക.

  മറുപടിഇല്ലാതാക്കൂ
 3. ആദ്യമായാണിവിടെ,

  നല്ല വരികള്‍. പറയാതെ പറയുന്നത് അറിയാന്‍ കാഴിയുന്നുണ്ട്‌. വികടശിരോമണി പറഞ്ഞതു ശ്രദ്ധിച്ചിരിക്കുമല്ലോ, അക്ഷരത്തെറ്റ് കവിതയുടെ ഭംഗി കുറയ്ക്കും.

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളായി തന്നെ വിടര്‍ന്നു കൊഴിയും... അവയിലെക്കെതുവാന്‍ പരിശ്രമിചില്ലെന്കില്‍..

  മറുപടിഇല്ലാതാക്കൂ